തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയൻ നവോഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് എംപിയുടെ പരാമർശം. അയ്യങ്കാളി ജന്മദിനത്തില് എസ്സി- എസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത്-ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിലാണ് എംപിയുടെ പ്രതികരണം.
ശബരിമല വിഷയം വന്നതിന് ശേഷം അദ്ദേഹം നവോഥാന നായകനായി. എന്ത് നവോഥാനം, നവോഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കുമായിരുന്നു. എന്നാൽ, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയാണ് ചെയ്തത്. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഇല്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. പിണറായി വിജയന്റെ നവോഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
Read also: വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്ടമായത് 5000 രൂപ







































