ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്ന വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ബിജെപി ഭരണത്തിൽ പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
“പൊതുജനങ്ങളെ ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്നയാള്‍ സുഹൃത്തുക്കളുടെ തണല്‍ പറ്റി ഉറങ്ങുകയാണ്. എന്നാല്‍ രാജ്യം അനീതിക്കെതിരെ ഒന്നിക്കുകയാണ്”- രാഹുൽ ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രിയുടെ കീഴില്‍ രണ്ട് തരം വികസനമാണ് നടക്കുന്നത്. ഒരു വശത്ത്, മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്നു. മറുവശത്ത്, സാധാരണ ജനങ്ങളുടെ അവശ്യ വസ്‌തുക്കളുടെ വില വര്‍ധിക്കുന്നു; പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂട്ടിയത്.
Read also: കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്







































