ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മൽസരം തുടങ്ങുക. ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ് വിജയം നേടിയതിന്റെ ആത്‌മ വിശ്വാസത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തളച്ചാല്‍ പരമ്പര ജയിക്കാമെന്ന് മൽസരത്തിന് മുന്നോടിയായി ഇംഗ്ളീഷ് നായകന്‍ ജോ റൂട്ട് പറഞ്ഞു.
ലീഡ്‌സ് ടെസ്‌റ്റിലെ തകര്‍ച്ചക്ക് പിന്നാലെ ടീമില്‍ കാര്യമായ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സൂപ്പര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മാച്ച് വിന്നറായ അശ്വിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തലും അശ്വിന്‍ ആദ്യ ഇലവനില്‍ സ്‌ഥാനം പിടിച്ചേക്കും.
ടെസ്‌റ്റില്‍ ആറ് സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്‌സ്‌മാൻമാർ എന്ന ആശയത്തോട് യോജിക്കാത്ത കോഹ്‍ലിക്ക് മുൻപിൽ ഇക്കുറി മറ്റ് വഴികളില്ല. രവീന്ദ്ര ജഡേജക്ക് പരിക്കേല്‍ക്കുകയും മധ്യനിര ബാറ്റ്‌സ്‌മാൻമാര്‍ മോശം ഫോമിലാവുകയും ചെയ്‌ത സാഹചര്യത്തിൽ ആറാമതൊരു ബാറ്റ്‌സ്‌മാൻന്റെ സാന്നിധ്യം ടീമിന് അനിവാര്യമാണ്.
അതേസമയം, നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മക്ക് പകരം ശാർദൂൽ താക്കൂറോ ഉമേഷ് യാദവോ അന്തിമ ഇലവനിലെത്തും. ഇംഗ്ളണ്ട് നിരയിൽ പേസർ ജെയിംസ് ആൻഡേഴ്‌സൺ കളിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ.
Read Also: ‘വാരിയംകുന്നനി’ൽ ആഷികും പൃഥ്വിരാജും ഇനിയില്ല; ഇരുവരും പിൻമാറി








































