ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്. കാബൂൾ വിമാന താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്‌ക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടതായാണ് സൂചന.
ദോഹയിൽ വച്ച് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ താലിബാൻ ഈ തീരുമാനം ഇന്ത്യയെ അറിയിച്ചു എന്നാണ് റിപ്പോർട്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്‌താവന നടത്താൻ സമയമായിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് താലിബാന്‍ വഴങ്ങിയതെന്ന് സൂചന. ഇന്ത്യയുമായി തുടര്‍ ആശയ വിനിമയത്തിന് താലിബാന്‍ താൽപര്യം പ്രകടിപ്പിച്ചെന്നും വിദേശ കാര്യമന്ത്രാലയ വക്‌താക്കള്‍ അനൗദ്യോഗികമായി അറിയിച്ചു.
Read also: ആയുധക്കടത്ത് തടയാൻ ഇന്ത്യയുടെ ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’; പാക് അതിർത്തിയിൽ ജാഗ്രത






































