തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. ഇന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി നീട്ടി വെക്കുകയായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കുമെന്നതിനെ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌ക്കരനാണ് അറിയിപ്പ് നല്‍കിയത്.
സംസ്ഥാനത്തെ ചില തദ്ദേശീയ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച വോട്ടര്‍ പട്ടിക നീട്ടി വച്ചത്. കഴിഞ്ഞ മാസം 12 ആം തീയതിയാണ് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചത്.
ഈ വര്‍ഷം നവംബറോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി കഴിയും. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് സര്‍വകക്ഷി യോഗത്തിലും പാർട്ടികൾ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
Read also : കാര്‍ഷിക ബില്ല്; സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍







































