തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 10, 11) മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും കാറ്റ് വീശിയടിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു.
ഇന്നുമുതൽ സെപ്റ്റംബര്‍ 14 വരെ തെക്ക്- പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കൂടാതെ വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ- വെസ്റ്റ് ബംഗാള്‍ തീരം, വടക്കന്‍ ആന്‍ഡമാന്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 12നും 14നും ശക്തമായ കാറ്റ് വീശിയടിച്ചേക്കുമെന്ന് അറിയിപ്പിൽ പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളില്‍ മൽസ്യ തൊഴിലാളികള്‍ മേൽപ്പറഞ്ഞ പ്രദേശങ്ങളില്‍ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
Most Read: ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി








































