ക്വാറന്റെയ്‌നില്‍ ആണെങ്കിലെന്താ പരിശീലനം നിര്‍ബന്ധം; വൈറലായി വാര്‍ണറുടെ വീഡിയോ

By Drishya Damodaran, Official Reporter
  • Follow author on
david warner-viral video
Ajwa Travels

ക്രിക്കറ്റ് പ്രേമികളെല്ലാം ഇപ്പോൾ ഐപിഎൽ തുടർ മൽസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ പരിശീലന വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.

യുഎഇയില്‍ ആറു ദിവസത്തെ ക്വാറന്റെയ്‌നിലാണ് താരം. ക്വാറന്റെയ്ന്‍ റൂമില്‍ പരിശീലനം നടത്തുന്ന വാർണറുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വാർണർ തന്നെയാണ് റൂമില്‍ നടത്തിയ പരിശീലന വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം സണ്‍ റൈസേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ക്വാറന്റെയിനിലാകട്ടെ, അല്ലാതിരിക്കട്ടെ പരിശീലനം നിര്‍ബന്ധം, അല്ലേ ഡേവിഡ് വാര്‍ണര്‍’ എന്ന കുറിപ്പോടെയാണ് ടീം ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

അതേസമയം സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14ആം സീസണിന്റെ ബാക്കി മൽസരങ്ങൾ നടക്കുക. ഇനി 31 മൽസരങ്ങളാണ് ബാക്കിയുള്ളത്. ഇവ ദുബായി, അബുദാബി, ഷാർജ എന്നീ സ്‌റ്റേഡിയങ്ങളിൽ ആയിരിക്കും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഫൈനലും ആദ്യ ക്വാളിഫയർ മൽസരവും ദുബായിയാണ് വേദിയാവുക. ഫൈനൽ ഒക്‌ടോബർ 15നും ആദ്യ ക്വാളിഫയർ ഒക്‌ടോബർ 10നും നടക്കും. എലിമിനിറ്റേർ മൽസരം ഒക്‌ടോബർ 11നും രണ്ടാം ക്വാളിഫയർ 13നും അബുദാബി സ്‌റ്റേഡിയത്തിൽ വെച്ച് നടക്കും.

vivo ipl

30,000 ആർടിപിസിആർ പരിശോധനകളാണ് ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുകയെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യയിൽ കോവിഡ് ബാധ രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഐപിഎൽ സീസൺ പാതിയിൽ വെച്ച് നിർത്തിയത്.

Most Read: ‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE