‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം

By Staff Reporter, Malabar News
Kaanekkane-movie-trailer
Ajwa Travels

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘കാണെക്കാണെ’യുടെ ട്രയ്‌ലർ പുറത്തുവിട്ടു. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഉയരെ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് ‘കാണെക്കാണെ’. സോണി ലിവ്സിലൂടെ ഈ മാസം 17നാണ് ചിത്രം റിലീസ് ചെയ്യുക.

ഡ്രീം കാച്ചറിന്റെ ബാനറില്‍ ടിആര്‍ ഷംസുദ്ദീന്‍ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോബി, സഞ്‌ജയ് എന്നിവർ ചേർന്നാണ്.

ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം ടൊവിനോയും സുരാജും തമ്മിലുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ട്രെയ്‌ലർ വീക്ഷിച്ചിരിക്കുന്നത്. മികച്ച കമന്റുകളും ട്രെയ്‌ലറിന് താഴെ ലഭിക്കുന്നുണ്ട്.

ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മഞ്‌ജിന്‍ രാജ് ഈണം പകരുന്നു. എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം- ദിലീപ് നാഥ്, വസ്‍ത്രാലങ്കാരം- ശ്രേയ അരവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സമീഷ് സെബാസ്‌റ്റ്യൻ, സൗണ്ട് ഡിസൈന്‍- വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍- ഓള്‍ഡ് മങ്ക്സ്.

Most Read: കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE