കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ

By Desk Reporter, Malabar News
Ajwa Travels

കൺ തടത്തിലെ കറുപ്പ് സ്‌ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാരമ്പര്യം ഉൾപ്പടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും നാം നടത്താറുണ്ട്.കണ്ണിന് ചുറ്റും കറുപ്പ് നിറം വരാനുള്ള കാരണങ്ങൾ;

  • ജീനുകൾ ഇതിനൊരു കാരണമാണ്. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് പകരാം.
  • സൂര്യപ്രകാശം അധികം എൽക്കുന്നത്; കൂടുതൽ സമയം വെയിലു കൊള്ളുമ്പോൾ മെലാനിൻ കൂടിയ അളവിൽ ഉൽപാദിപ്പിക്കപ്പടുകയും അത് കണ്ണിനു ചുറ്റുമുള്ള ചർമത്തിൽ പിഗ്‌മെന്റേഷനു കാരണമാകുകയും ചെയ്യും.
  • തൈറോയ്‌ഡ്, വൃക്ക തകരാറുകൾ, ഉദരപ്രശ്‌നങ്ങൾ തുടങ്ങിയവ.
  • ഉറക്കമില്ലായ്‌മ, അമിതമായി ഉറങ്ങുന്നത്, കടുത്ത ക്ഷീണം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറത്തിന് കാരണമാകും.
  • പ്രായം കൂടുംതോറും ചർമം കനം കുറഞ്ഞതാകുകയും കൊഴുപ്പും കൊളാജനും നഷ്‌ടപ്പെടുകയും ചെയ്യും. ചർമത്തിന് ഉറപ്പും ഇലാസ്‌റ്റികതയും നഷ്‌ടപ്പെടും. ചർമത്തിനടിയിലെ ഇരുണ്ട രക്‌തക്കുഴലുകൾ ചർമത്തെ കൂടുതൽ ഇരുണ്ടതാക്കും.
  • കൂടുതൽ സമയം ടിവി കാണുന്നതും ഫോൺ ഉപയോഗിക്കുന്നതും എല്ലാം കണ്ണിന് സ്ട്രെയ്ൻ നൽകും.
  • ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, മലബന്ധം, വരണ്ട ചർമം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറം വരാൻ കാരണമാകും.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന നാല് വിദ്യകൾ;

  1. സാലഡ് വെള്ളരി അഥവാ കുക്കുമ്പർ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണിൽ വെക്കാം. വൃത്തിയുള്ള ഒരു പാത്രത്തിൽ 30 മിനിറ്റ് റഫ്രിജറേറ്റ് ചെയ്‌തശേഷം കണ്ണിനു പുറമെ വെക്കുന്നതാണ് നല്ലത്. 10 മിനിറ്റിനു ശേഷം കണ്ണിനു ചുറ്റും ഇളം ചൂടു വെള്ളത്തിൽ കഴുകാം.
  2. ഗ്രീൻ ടീ പോലുള്ളവ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ടീബാഗ് വെള്ളത്തിൽ കുതിർത്ത ശേഷം 30 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിക്കുക. ശേഷം കണ്ണിനു ചുറ്റും വച്ച് അമർത്തുക. കണ്ണ് അടച്ചുപിടിച്ച് പുറമെ ദിവസവും പത്തു മിനിട്ട് തണുത്ത ടീ ബാഗ് വെക്കുക. ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.
  3. പനിനീരും പാലും 2:1 എന്ന അനുപാതത്തിൽ എടുക്കുക. അളവ് കൃത്യമാകാൻ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിൽ പഞ്ഞി മുക്കി കണ്ണിനു ചുറ്റും വെക്കുക. 20 മിനിറ്റിനു ശേഷം പഞ്ഞി മാറ്റി തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
  4. മഞ്ഞളും പുതിനയിലയും അരച്ച് പേസ്‌റ്റ് ആക്കിയതിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

ഇതെല്ലാം കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അകറ്റാൻ സഹായിക്കുമെങ്കിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഉറങ്ങുക, പോഷക സമ്പുഷ്‌ടമായ ആഹാരം കഴിക്കുക, ശരീരഭാരം കൂടാതെ നോക്കുക, യോഗ, ധ്യാനം ഇവ ശീലിക്കുക ഇവയെല്ലാം പ്രധാനമാണ്. ചർമത്തെ പരിചരിക്കാനും സമയം കണ്ടെത്തണം.

Most Read:  മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE