‘പരാക്രമം’; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

By Staff Reporter, Malabar News
shane nigam-parakramam movie
Ajwa Travels

യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കി അര്‍ജുന്‍ രമേശ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ‘പരാക്രമം’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്‌.

ചിത്രത്തിനായി തിരക്കഥ രചിച്ചതും സംവിധായകൻ അര്‍ജുന്‍ രമേശ് തന്നെയാണ്. അലക്‌സ് പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റര്‍ കിരണ്‍ ദാസ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് പ്രതിക് സി ആഭ്യങ്കാര്‍ ആണ്.

parakramam movie

അതേസമയം ശരത് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെയില്‍’ ആണ് ഷെയ്‌നിന്റെ വരാനിരിക്കുന്ന ചിത്രം. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

Most Read: ‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE