മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ

By Staff Reporter, Malabar News
hair loss-food
Ajwa Travels

സ്‍ത്രീകളും പുരുഷന്‍മാരും ഇന്ന് ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോൾ, മുടി തോർത്തുമ്പോൾ, മുടി ചീകുമ്പോൾ എന്നുവേണ്ട തലയിലൊന്ന് കൈ വെക്കുമ്പോൾ പോലും മുടിയിഴകൾ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യം ശരിയായി കാത്തുസൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളു.

നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങൾ മുടി കൊഴിച്ചിലില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അറിയാമോ? ഏതൊക്കെയാണ് ആ ഭക്ഷണ പദാർഥങ്ങൾ എന്ന് നോക്കാം:

 losing hair

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ഓയില്‍ ചേര്‍ത്തുണ്ടാകുന്ന പലഹാരങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക. ജങ്ക് ഫുഡുകൾ കഴിക്കാനാണ് ഇന്ന് മിക്കവരും ഇഷ്‌ടപ്പെടുന്നത്. എന്നാൽ കൃത്രിമ നിറം, കെമിക്കൽ, സള്‍ഫൈറ്റ് അടങ്ങിയ ഭക്ഷണങ്ങളും, പ്രൊസസ്‌ഡ്‌ ഭക്ഷണങ്ങളും നിങ്ങളുടെ മുടികൊഴിച്ചിലിന് കാരണമാകും.

foods-hairloss

മദ്യം അമിതമായി കഴിക്കുന്നവര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകാം. അമിതമായി മദ്യം ശരീരത്തിലെത്തുന്നത് ശരീരത്തിലെ സിങ്ക് ഇല്ലാതാക്കും.

alcohol

കൂടാതെ കഫീന്‍ അടങ്ങിയ ചായയും മുടിക്ക് ദോഷം ചെയ്യും. അതേസമയം ചായപ്പൊടി തലയോട്ടിയില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. കേക്ക്, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയൊക്കെ ഇതിന് ഉദാഹരമാണ്. ഇത്തരം ആഹാരങ്ങളിൽ ഫൈബര്‍ ഒട്ടും ഇല്ല. കൂടാതെ പഞ്ചസാര സ്ട്രെസ് കൂട്ടാന്‍ കാരണമാകുമെന്നാണ് പറയുന്നത്. ഇത് മുടി കൊഴിച്ചലിന് കാരണമാകാം.

sweets

ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും മാംസ്യത്തിന്റെയും അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും. പോഷകഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോമവളർച്ചയെ പരിപോഷിപ്പിക്കും. മികച്ച രീതിയിലുള്ള പ്രോട്ടീന്‍ ഡയറ്റാണ് ആരോഗ്യമുള്ള മുടിക്ക് ആവശ്യം.

Foods-hair-growth

ഫൈബര്‍ അടങ്ങിയ ബീന്‍സ്, ഏത്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിന് കരുത്ത് നല്‍കുന്നു. കൂടാതെ രക്‌തപ്രവാഹം നല്ല രീതിയിലാക്കുന്നു.

ഇരുമ്പിന്റെ കുറവ് അനീമിയക്ക്‌ കാരണമായേക്കും. ഇത് തളര്‍ച്ച, ക്ഷീണം, ത്വക്ക് രോഗം എന്നിവയ്‌ക്ക് കാരണമാകുന്നു. ഇതുമൂലം തലവേദനയും ഉണ്ടാകാം. ഇത്തരം കഠിനമായ തലവേദന മുടി കൊഴിച്ചലിന് കാരണമായേക്കാം.

good hair-food

Most Read: ഷൈനും അഹാനയും ഒന്നിക്കുന്ന ‘അടി’; പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE