മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോമിന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഷൈന്‍ ടോമിന് ദുല്‍ഖര്‍ ആശംസയും നേരുന്നുണ്ട്.
വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണിത്. പ്രശോഭ് വിജയനാണ് ‘അടി’യുടെ സംവിധായകൻ. ‘ഇഷ്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലാണ്. ഗോവിന്ദ് വസന്ദയാണ് സംഗീത സംവിധാനം.
ധ്രുവന്, ബ്രിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
Most Read: ചാമ്പ്യൻസ് ലീഗ്; ബാഴ്സയ്ക്കും യുണൈറ്റഡിനും തോൽവി