ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 431 മരണങ്ങളും സ്‌ഥിരീകരിച്ചു. 38,303 പേർ രോഗമുക്‌തരായി. നിലവിൽ 3,42,923 പേരാണ് ചികിൽസയിലുള്ളത്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്‌തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കേരളത്തിൽ മാത്രം ഇന്നലെ 17,681 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 208 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്‌ഥിരീകരിച്ചത്. 25,558 പേർ രോഗമുക്‌തി നേടി.
രാജ്യത്ത് ഇന്നലെ 64,51,423 പേർക്ക് വാക്‌സിനേഷൻ നൽകി. ഇതുവരെ 76,57,17,137 പേർക്കാണ് വാക്‌സിൻ നൽകിയത്.
Kerala News: ഇങ്ങനെ പോയാൽ ഇഡി ഓഫിസ് കാരാത്തോട്ടേക്ക് മാറ്റേണ്ടിവരും; കെടി ജലീൽ







































