സുൽത്താൻബത്തേരി: തൊവരിമല കടുവാ ഭീതിയിൽ. ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ഭാഗമായ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നെൻമേനി പഞ്ചായത്തിലെ ചുള്ളിയോടിനടുത്തുള്ള തൊവരിമലയിലും പരിസര പ്രദേശങ്ങളും ആഴ്‌ചകളായി കടുവാ പേടിയിലാണ്.
തോട്ടങ്ങളിൽ ജോലിയെടുക്കുന്ന ചിലർ കടുവയെ കണ്ടതോടെയാണ് പ്രദേശം ഭീതിയിലായത്. കാന്താരി, മണിവയൽ, പാടിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വനവകുപ്പ് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, കടുവകളെ പിടികൂടാനുള്ള കെണിയൊ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം നിർവഹിച്ച് മുഖ്യമന്ത്രി







































