ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37,950 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 320 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
നിലവിൽ 3,39,056 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത് 3,25,98,424 ആളുകളാണ്.
കേരളത്തിലാണ് ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 22,182 പേർക്ക് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചു. 1,21,486 സാമ്പിൾ പരിശോധനയിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 26,563 പേർ രോഗമുക്‌തി നേടിയപ്പോൾ 178 കോവിഡ് മരണവും കേരളത്തിൽ റിപ്പോർട് ചെയ്‌തു.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 77.24 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം; സിപിഎം







































