താനൂർ: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. താനാളൂർ ഓവുംകുണ്ട് പാടത്തും തോട്ടിലുമാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. നൂറുകണക്കിന് മൽസ്യങ്ങൾ ചത്തുപൊങ്ങിയതിൽ പ്രദേശ വാസികൾ ആശങ്കയിലാണ്. പാടങ്ങളിൽ രാവിലെ ജോലിക്ക് എത്തിയവരാണ് മൽസ്യങ്ങൾ ചത്ത നിലയിൽ കണ്ടത്.
30 എക്കറുള്ള പാടത്താണ് മൽസ്യങ്ങൾ ചത്തുപൊങ്ങിയത്. അതേസമയം, സാമൂഹ്യ വിരുദ്ധരായ ആരോ വിഷം കലർത്തിയതാണെന്ന് സംശയിക്കുന്നതായി വാർഡ് അംഗം തെയ്യമ്പാട്ട് കുഞ്ഞിപ്പ അറിയിച്ചു. ഫിഷറീസ് അക്വാകൾചർ പ്രമോട്ടർ ഒപി സുരഭിലയുടെ നേതൃത്വത്തിൽ ജീവനക്കാർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
തുടർ പരിശോധനയ്‌ക്കായി മൽസ്യവും വെള്ളവും ശേഖരിച്ചിട്ടുണ്ട്. പരൽ, മലിഞ്ഞീൽ, ബ്രാൽ, വായ്‌പ്പൊത്തി തുടങ്ങിയവയും തവളകളുമാണ് ചത്തുപൊങ്ങിയത്.
Read Also: എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ റിമാൻഡിൽ






































