കൊൽക്കത്ത: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ് ഫ്രാൻസിസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നീ പ്രമുഖരും പങ്കെടുന്നുണ്ട്.
ചടങ്ങിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് യാത്ര ചെയ്യാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായാണ് മമതാ ബാനർജി കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ തൃണമൂൽ വക്‌താവ് ദേബാൻഷു ഭട്ടാചാര്യ രംഗത്തെത്തി. നേരത്തേ ചൈന സന്ദർശനത്തിനും കേന്ദ്രം അനുമതി നൽകിയിരുന്നില്ല എന്നും മോദിക്ക് ബംഗാളിനോടുള്ള പ്രശ്‌നമെന്താണെന്നും ദേബാൻഷു ഭട്ടാചാര്യ ചോദിച്ചു.
Read also: ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്







































