2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി

By Staff Reporter, Malabar News
Suhasini Maniratnam
സുഹാസിനി മണിരത്‌നം
Ajwa Travels

തിരുവനന്തപുരം: 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.

എട്ട് തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകൻ പി ശേഷാദ്രിയും, പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് രണ്ട് തവണ നേടിയ സുരേഷ് പൈ, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഇപി രാജഗോപാലൻ, സംസ്‌ഥാന അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സികെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജേതാവും, നിരൂപകനുമായ ഡോ. പികെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ചലച്ചിത്രനിരൂപകരായ ഡോ. മുരളീധരൻ തറയിൽ, ഡോ. ബിന്ദുമേനോൻ, സി. അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. 80 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ നാലെണ്ണം കുട്ടികൾക്കുള്ള ചിത്രങ്ങളാണ്. ഇന്ന് രാവിലെ ജൂറി സ്‍ക്രീനിംഗ് ആരംഭിച്ചു.

Read Also: ഉയർന്ന രക്‌തസമ്മർദ്ദം; മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE