കൊച്ചി: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്‌ത സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമായ ശേഷമാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കുക. ഇയാളുടെ ജാമ്യാപേക്ഷയും പോലീസ് നല്‍കിയ കസ്‌റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്‌ച വിധി പറയും. അഞ്ച് ദിവസത്തേക്ക് മോന്‍സനെ കസ്‌റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പില്‍ പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സര്‍ക്കാരിലും, സിവില്‍ സര്‍വീസിലും, പോലീസിലുമുളള ഉന്നതരുടെ സഹായത്തോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കേരളാ പോലീസ് അന്വേഷിച്ചത് കൊണ്ട് കേസ് തെളിയാന്‍ പോവുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read also: ലീഗിന് എതിരായ പ്രവർത്തനങ്ങൾ ‘ഹരിത’യുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല; റുമൈസ റഫീഖ്