കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസുകൾ.
വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ 2021 സെപ്‌റ്റംബർ 25ന് മോൻസൺ അറസ്‌റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പീഡനക്കേസുകളും പുറത്തുവന്നത്.
Most Read: രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്