കോഴിക്കോട്: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത്. വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിൽ പോയ സമയത്താണ് ആദർശ് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ക്വാറിയിലെ വെള്ളക്കെട്ട് കാണാൻ പോയത്. പിന്നീട് ക്വാറിയിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്‌തിരുന്നു.
കുളിക്കുന്നതിനിടെ ആദർശ് വെള്ളത്തിൽ മുങ്ങിത്താണു. തുടർന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ തൊഴിലാളികൾ എത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്ദമംഗലം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർഥിയാണ്.
Read Also: കോൺഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ല; കനയ്യ കുമാർ






































