കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായി. നവംബറിൽ സ്‌കൂൾ തുറക്കാനിരിക്കെയാണ് അപകടം. സിഎച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ എസ്‌എൻ സരിത, പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, വില്ലേജ് ഓഫിസർ ഗണേഷ് ഷോണായ് എന്നിവർ സ്‌ഥലം സന്ദർശിച്ചു.
Also Read: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി



































