അബുദാബി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും, അതിലെ വസ്‌തുതകൾ ഉറപ്പ് വരുത്തണമെന്നും പൊതു ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകുകയും ചെയ്‌തു. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പകർച്ചവ്യാധി സംബന്ധിച്ച വിവരങ്ങൾ തേടേണ്ടത് ഔദ്യോഗിക സ്രോതസുകളിൽ നിന്നാണെന്നും, കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രോട്ടോക്കോളുകളും ഔദ്യോഗിക പ്ളാറ്റ്ഫോമിലൂടെ യുഎഇ പങ്കുവെക്കുന്നുണ്ടെന്നും ദുരന്ത നിവാരണ വിഭാഗം വക്‌താവ് ഡോക്‌ടർ താഹർ അൽ അമീരി പറഞ്ഞു.
Read also: വ്യാജ ജേർണലിസം ഇൻസ്‌റ്റിറ്റ്യൂട്ട്; സ്‌ഥാപന നടത്തിപ്പുകാരൻ അറസ്‌റ്റിൽ








































