മലപ്പുറം: ജില്ലയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശേരിയിൽ ഷാക്കിറ(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. കൂടാതെ യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ഷാക്കിറയും, സമീറും തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നിലവിൽ ഇൻക്വിസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും അധികൃതർ അറിയിച്ചു.
Read also: പ്ളസ് വൺ സീറ്റുകളില്ല; കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്







































