പ്ളസ് വൺ സീറ്റുകളില്ല; കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്

By News Desk, Malabar News
Plus one seats added
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ പ്ളസ് വൺ സീറ്റുകളുടെ കുറവ് സർക്കാർ പരിഹരിക്കാത്തതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ പുതിയ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് കോടതിയോട് ആവശ്യപ്പെടും.

പ്ളസ് വൺ ആദ്യഘട്ട അലോട്മെന്റില്‍ ‍77,837 അപേക്ഷകരില്‍ 30,882 പേര്‍ക്ക് മാത്രമാണ് മലപ്പുറം ജില്ലയിൽ പ്ളസ് വൺ പ്രവേശനം ലഭിച്ചത്. സംവരണ വിഭാഗങ്ങളിലേക്കും മാനേജ്‌മെന്റ്, സ്‌പോർട്സ് ക്വോട്ടകളിൽ അലോട്മെന്റ് പൂർത്തിയായാലും നിരവധി വിദ്യാർഥികൾ സീറ്റ് ലഭിക്കാത്തവരായുണ്ടാകും .

മലപ്പുറം ജില്ലയിലെ പ്ളസ് വൺ സീറ്റുകളുടെ കുറവ് നികത്തണമെന്ന് ആവശ്യപെട്ട് നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടിരുന്നു. അലോട്മെന്റുകൾ ആരംഭിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്‌ന പരിഹാര നടപടി ഇല്ലാതായതോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നീക്കം.

Malabar News: കാഞ്ഞങ്ങാട്- പാണത്തൂർ റോഡ്; ടെൻഡർ നടപടി പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE