തമിഴ് ഹൊറർ കോമഡി ചിത്രം ‘അരൺമനൈ 3‘യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌ടോബർ 14ന് പ്രേക്ഷകർക്ക് അരികിലെത്തും.
ചിത്രത്തിൽ ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ ജെറാമിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
അന്തരിച്ച നടൻ വിവേകും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വിവേകിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ‘അരൺമനൈ 3‘.
സംവിധായകൻ സുന്ദർ സി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണ രചന ബദ്രിയും നിർവഹിച്ചിരിക്കുന്നു.

യോഗി ബാബു, മനോബാല, വേല രാമമൂർത്തി, സാക്ഷി അഗർവാൾ, സമ്പത്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
Most Read: നിസാരനല്ല ബ്രോക്കൊളി; ആരോഗ്യ ഗുണങ്ങൾ ഏറെ








































