നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

By Staff Reporter, Malabar News
Broccoli-health news
Ajwa Travels

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ് ബ്രോക്കൊളി .

ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ഇടതൂർന്ന് ചെറുമരങ്ങളെന്ന് തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇരുമ്പിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു വിവിധങ്ങളായ ധാതുക്കളുടെയും പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്.

Broccoli-health news

ബ്രോക്കൊളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, സിങ്ക്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡ് മുതല്‍ സൂപ്പ് വരെ വ്യത്യസ്‌ത രീതികളില്‍ ഭക്ഷണത്തില്‍ ബ്രോക്കൊളിയെ നമുക്ക് ഉൾപ്പെടുത്താം.

ബ്രോക്കൊളിയില്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശമിപ്പിക്കാനും ഇത് നല്ലതാണ്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ഈ സസ്യം സഹായിക്കും.

Broccoli_1

ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയെ ചെറുക്കുകയും ചെയ്യാന്‍ ബ്രോക്കൊളിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അർബുദത്തെ ചെറുക്കാൻ സഹയാകമാകുന്ന സൾഫറാഫെയ്ൻ, ഇൻഡോൾസ് എന്നീ പോഷകങ്ങൾ ബ്രോക്കൊളിയിലുണ്ട്. തക്കാളിയും ബ്രോക്കൊളിയും ഇടകലർത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്‌തനാർബുദത്തെ ചെറുക്കും.

Broccoli

പ്രമേഹ രോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ചീത്ത കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്ന ചില ആന്റി ഓക്‌സിഡന്റുകളും ബ്രോക്കൊളിയിൽ അടങ്ങിയിട്ടുണ്ട്. ബ്രോക്കൊളി രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most Read: ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE