മക്ക: 2 ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി. തവക്കൽന, ഇഅ്തമർന എന്നീ ആപ്പ് വഴി ബുക്ക് ചെയ്‌ത് ഇവർക്ക് ഉംറ തീർഥാടനം നടത്താമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് 18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായിരുന്നു ഉംറ തീർഥാടനത്തിന് അനുമതി നൽകിയിരുന്നത്. തുടർന്ന് രാജ്യത്തെ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ 12നും 18നും ഇടയിൽ പ്രായമുള്ള ആളുകൾക്കും ഉംറക്ക് അനുമതി നൽകിയിരുന്നു.
കൂടാതെ ഒരേസമയം ഇരു ഹറമുകളിലേക്കും പ്രവേശനത്തിന് അനുമതി തേടരുതെന്നും അധികൃതർ വ്യക്‌തമാക്കി. ഒരിക്കൽ ഉംറ തീർഥാടനം നിർവഹിച്ചാൽ 15 ദിവസത്തിന് ശേഷം മാത്രമായിരിക്കും അടുത്ത തീർഥാടനം അനുവദിക്കുക. അതേസമയം നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് നേരിട്ട് സൗദിയിൽ പ്രവേശിക്കാൻ സാധിക്കില്ല.
Read also: കൃത്യമായ ജിഎസ്‌ടി ബിൽ നൽകാത്ത കടകൾക്ക് 20,000 രൂപ പിഴ






































