
മലപ്പുറം: കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘകാലം അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനായി എസ്വൈഎസ് ആചരിക്കുന്ന ശുചീകരണ വാരത്തിന് തുടക്കമായി.
ഒക്ടോബർ 2 മുതല്‍ 8 വരെയാണ് ശുചീകരണ വാരമായി ആചരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉല്‍ഘാടനം പൊൻമുണ്ടം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് എന്‍വി അബ്ദുറസാഖ് സഖാഫി ഉൽഘാടനം നിര്‍വഹിച്ചു.
സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, എഎ റഹീം കരുവാത്ത്കുന്ന്, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ 662 കേന്ദ്രങ്ങളില്‍ വാരാചരണത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തികള്‍ നടന്നുവരുന്നതായും സംഘാടകർ അറിയിച്ചു.
Most Read: ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ





































