ബെംഗളൂരു: യുവമോര്‍ച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന പരാമര്‍ശമാണ് വിവാദത്തില്‍ ആയത്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ തീവ്രവാദ സ്ലീപ്പര്‍ സെല്ലുകളും, ഇവരുടെ അറസ്‌റ്റും നല്‍കുന്ന സൂചനകള്‍ ഇതാണെന്നും തേജസ്വി പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തു വന്നത്. തേജസ്വിയെ ബിജെപി പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബെംഗളൂരുവിനെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നും ഇത് ലജ്ജാകരമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി ബിഎസ് എഡ്യൂരപ്പ തേജസ്വി സൂര്യക്ക് പിന്തുണയുമായി രംഗത്തെത്തി. വര്‍ഷങ്ങളായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ്, ഇപ്പോള്‍ അതിന് തയ്യാറായ പ്രധാന മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു. നഗരത്തില്‍ തീവ്രവാദം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.ആ വസ്‌തുതയാണ് തേജസ്വി ചൂണ്ടിക്കാണിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ബാബരി കേസില്‍ വിധി നാളെ; സുരക്ഷ ശക്‌തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്







































