ബിജെപി പുനഃസംഘടനയിൽ അതൃപ്‌തി; രാജിക്കൊരുങ്ങി വയനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ

By Desk Reporter, Malabar News
BJP to hold pro-Israel Support Programme; Kozhikode will be the venue
Rep. Image
Ajwa Travels

വയനാട്: സംസ്‌ഥാന കമ്മറ്റി പുനഃസംഘടനയുടെ ഭാഗമായി ബിജെപിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി വയനാട് ബിജെപി ഘടകം. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ചര്‍ച്ചക്ക് തയ്യാറാവാതെ പുതിയ ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാജിക്കൊരുങ്ങുന്നത്. പുതിയ ജില്ലാ അധ്യക്ഷനെയും, സംസ്‌ഥാന സമിതിയേയും ഏകപക്ഷീയമായാണ് തിരഞ്ഞെടുത്തതെന്ന് അംഗങ്ങൾ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ആകെ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടന്നാണ് പ്രധാന ആരോപണം.

പുനഃസംഘടനയോടെ ബിജെപിയില്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്‌തരായെന്നാണ് വിലയിരുത്തല്‍. ഏകപക്ഷീയമായാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പുനഃസംഘടന നടത്തിയത് എന്നാണ് മുതിര്‍ന്ന നേതാക്കളുടെയും കൃഷ്‌ണദാസ് പക്ഷത്തിന്റെയും നിലപാട്. കോര്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

Most Read:  എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE