എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

By News Desk, Malabar News
endosalfan_kasargod
Representational Image

കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക.

സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ എൻഡോസൾഫാൻ സ്‌പിരിറ്റുമായി ചേർത്ത് കത്തിക്കുകയാണ് ആദ്യത്തെ പ്രവർത്തി. അതിന്റെ ചാരം മറ്റൊരു സംഭരണിയിൽ ഹൈഡ്രജൻ പെറോക്‌സൈഡുമായി ചേർത്ത് നിർവീര്യമാക്കും. ബാക്കിവരുന്ന കരിപ്പൊടി അരിച്ചുമാറ്റുന്നതോടെയാണ് പ്രവർത്തി പൂർത്തിയാക്കുക. ഇതേ രീതിയിൽ രാജപുരത്തെ 450 ലിറ്ററും ചീമേനിയിലെ 73.75 ലിറ്ററും നിർവീര്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി കളക്‌ടർ എസ്‌ സജീദ് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായി കീടനാശിനി നിർവീര്യമാക്കുന്നതിന് ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രവും (ഐസിഎആർ) പിസികെയും ജില്ലാഭരണകൂടവും കരാർ തയ്യാറാക്കിയിട്ടുണ്ട്. കാർഷിക സർവകലാശാലയിലെ വിദഗ്‌ധരുടെ സഹായവുമുണ്ടാകും. ആദ്യഘട്ടത്തിൽ 30 ദിവസം കൊണ്ട് 30 ലിറ്റർ കീടനാശിനി നിർവീര്യമാക്കാനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയിരിക്കുന്നത്. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ കീടനാശിനി പച്ചവെള്ളത്തിന് സമാനമാക്കി എടുക്കാനാകുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്.

Also Read: യാത്രയ്‌ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE