സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ വനിതകളുടെ ആദ്യ ടി-20 മൽസരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ പെയ്‌തതിനെ തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിർത്തി വച്ചിരുന്നു. 49 റൺസ് നേടി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.
ഇന്ത്യൻ ബാറ്റർമാർക്കെല്ലാം മികച്ച തുടക്കം ലഭിച്ചു. ഓസീസിന് വേണ്ടി ആഷ്‌ലി ഗാർനർ 2 വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മൽസരങ്ങളാണ് ടി-20 പരമ്പരയിൽ ആകെയുള്ളത്. നേരത്തെ ഏകദിന പരമ്പര 2-1ന് പരാജയപ്പെട്ട ഇന്ത്യ പിങ്ക് ബോൾ ടെസ്‌റ്റിൽ സമനില പിടിച്ചിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താണ് ഇന്ത്യ ടെസ്‌റ്റിൽ ഓസീസിനെതിരെ സമനില നേടിയത്.
Read Also: ‘മിഷൻ സി’ ഒക്‌ടോബർ 29ന് തിയേറ്ററിൽ; അപ്പാനി ശരത്ത് നായകനാകുന്ന ‘ക്രൈം ആക്ഷന്‍ ത്രില്ലര്‍’







































