‘മിഷൻ സി’ ഒക്‌ടോബർ 29ന് തിയേറ്ററിൽ; അപ്പാനി ശരത്ത് നായകനാകുന്ന ‘ക്രൈം ആക്ഷന്‍ ത്രില്ലര്‍’

By Central Desk, Malabar News
mission c malayalam movie
Ajwa Travels

രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലമാക്കി വിനോദ് ഗുരുവായൂർ ഒരുക്കിയ റൊമാന്റിക് റോഡ് ത്രില്ല‍ർ മൂവി ‘മിഷൻ സി’ ഒക്‌ടോബർ 29 മുതൽ ലോക വ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അപ്പാനി ശരത്തും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋഷി, കൈലാഷ്, മേജര്‍രവി, ബാലാജി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

ലോഹിതദാസ്, ജോഷി തുടങ്ങിയ സംവിധാന കുലപതികൾക്കൊപ്പം ഒന്നര ദശബ്‍ദത്തോളം വിവിധ നിലയിൽ പ്രവർത്തിച്ച വിനോദ് ഗുരുവായൂരിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘മിഷൻ സി’. ചെമ്പന്‍ വിനോദിനെ നായകനാക്കി ശിഖാമണിയും നിരഞ്‌ജനെ നായകനാക്കി സകലകലാശാലയും ഒരുക്കിയ വിനോദ് ഗുരുവായൂർ തിരക്കഥയാണ് സിനിമയുടെ നട്ടെല്ലെന്ന് വിശ്വസിക്കുന്ന സംവിധായകനാണ്.

അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്ത് കാലുറപ്പിച്ച അഭിനേതാവാണ് അപ്പാനി ശരത്ത്. തുടർന്ന് തന്റെ ‘സ്വാഭാവിക അഭിനയ ശൈലി’ പ്രതിഫലിപ്പിച്ച വെളിപാടിന്റെ പുസ്‌തകം, പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിൻ, ലൗ എഫ് എം, മാലിക് തുടങ്ങിയ സിനിമകളിലൂടെ താരമൂല്യം വർധിപ്പിച്ച നടനാണ് അപ്പാനി ശരത്ത്. ഇദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും മിഷൻ സി എന്നാണ് വിലയിരുത്തൽ.

ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ‘ഒരടിപൊളി’ ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’. ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്നതായിരിക്കും എന്നാണ് സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കുന്നത്‌. തിയേറ്ററിൽ കയറുന്ന ഒരാളും നിരാശരാകില്ല എന്നാണ് സിനിമയെ കുറിച്ചുള്ള തന്റെ വിശ്വാസമെന്നും വിനോദ് കൂട്ടിചേർക്കുന്നു.

ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് മീനാക്ഷി ദിനേശ്. ഇവർ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്‍ സി’. സാമൂഹിക മാദ്ധ്യമലോകവും ആസ്വാദക ലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ച മനോഹരമായ ഗാനങ്ങൾകൊണ്ടും സമ്പന്നമാണ് മിഷൻ സി. കലാമൂല്യവും ജനപ്രിയവുമായ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കൈലാഷിന്റെ സാഹസിക രംഗങ്ങൾ കൊണ്ടും മിഷൻ സി ശ്രദ്ധേയമാണ്.

‘മിഷൻ സി’ രണ്ട് യുവ അഭിനേതാക്കളെ സിനിമാലോകത്തിന് സംഭാവന ചെയ്യുമെന്നും വിലയിരുത്തലുണ്ട്. 30ഓളം പുതുമുഖ അഭിനേതാക്കൾ വേഷമിട്ട സിനിമയിൽ ചെറുതെങ്കിലും, ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത സൽമാനും ആര്യനും വേറിട്ടുനിൽക്കുന്ന ലീഡാണ് സിനിമയിൽ പുലർത്തിയിട്ടുള്ളതെന്ന് ട്രെയിലറും പ്രിവ്യൂവും കണ്ടവർ അടിവരയിടുന്നുണ്ട്. സൽമാനെയും ആര്യനെയും ഈ ലിങ്കിൽ കൂടുതൽ വായിക്കാം.

മുല്ല ഫിലിംസിന്റെ ബാനറിൽ മുല്ല ഷാജി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. സിനിമയുടെ വാർത്താ വിതരണം പിആര്‍ സുമേരനാണ് നിർവഹിക്കുന്നത്. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്ന ടാഗ്‌ലൈനിൽ വരുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്നത് മനോരമ മ്യുസിക്‌സാണ്. ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Most Read: ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE