സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു

By Desk Reporter, Malabar News
Salman and Aryan - Mission C Movie
(ഇടത്ത് ആദ്യം) സൽമാൻ & ആര്യൻ
Ajwa Travels

അപ്പാനി ശരത് നായകനായും കൈലാഷ് സുപ്രധാന റോളും നിർവഹിക്കുന്ന വിനോദ് ഗുരുവായൂരിന്റെ ‘മിഷൻ സി’ അഭിനയരംഗത്തും സാങ്കേതിക രംഗത്തും കഴിവും അഭിരുചിയുമുള്ള ചിലരെ പരീക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനപ്പട്ട രണ്ട് യുവ അഭിനേതാക്കളാണ് സൽമാനും ആര്യനും.

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച ‘മിഷന്‍ സി’ അവസാന മിനുക്ക് പണിയും പൂർത്തീകരിച്ച് റിലീസിന് തയ്യാറെടുക്കുകയാണ്. ഈ സിനിമയുടെ ചിത്രീകരണ ലൊക്കേഷനുകളിൽ പ്രവർത്തിച്ചിരുന്ന അണിയറ പ്രവർത്തകരുടെ ശ്രദ്ധയാകർഷിച്ച സൽമാനും ആര്യനും ട്രെയിലര്‍ റിലീസായതോടെ കൂടുതൽ വിലയിരുത്തലുകൾക്ക് വിധേയമാകുന്നുണ്ട്.

ശോഭനമായ അഭിനയ ഭാവിയുള്ള രണ്ടു യുവതാരങ്ങളാണ് മിഷൻ സിയിലൂടെ ജനിക്കുന്നതെന്ന് ട്രെയിലര്‍ കണ്ട പല പ്രേക്ഷകരും രേഖപ്പെടുത്തുന്നുണ്ട്. ചലച്ചിത്ര ലോകത്തെയും വിലയിരുത്തലുകൾ സമാനമാണ്.

അത്യുഗ്ര അഭിനയമാണ് ഇരുവരും കാഴ്‌ചവച്ചിരിക്കുന്നത്. മിഷൻ സി ട്രെയിലറും കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ വീഡിയോ ഗാനവും കാണുന്ന ആർക്കും ഇവരുടെ കരുത്തുറ്റ ഭാവി നിർണയിക്കാനാകും‘ –അണിയറ പ്രവർത്തകരിൽ പലരും സാക്ഷ്യപ്പെടുത്തിയത് ഈ രീതിയിലാണ്.

വ്യത്യസ്‌തമായ ഭാവഭേദങ്ങൾ പ്രതിഫലിപ്പിക്കാള്ള ഇരുവരുടെയും കഴിവ് എടുത്തു പറയേണ്ടതാണ്. ‘മിഷൻ സിയിൽ ചെറുതെങ്കിലും, വെല്ലുവിളികളേറെയുള്ള അഭിനയ മുഹൂർത്തങ്ങളുണ്ട്. അത് നന്നായി ചെയ്യാൻ ആര്യനും സൽമാനും ആത്‌മാർഥമായി ശ്രമിച്ചിട്ടുണ്ട്‘ –മിഷൻ സി സംവിധായകൻ തുടരുന്നു.

Director Vinod Guruvayoor _ Mission C
വിനോദ് ഗുരുവായൂർ (Vinod Guruvayoor)

എന്റെ തന്നെ സകലകലാശാല എന്ന ചിത്രത്തിൽ ഇരുവരും ചെറിയ വേഷം ചെയ്‌തിരുന്നു. അഭിനയിക്കാനുള്ള ഇരുവരുടെയും താൽപര്യം അന്നേ ശ്രദ്ധിച്ചത് കൊണ്ടാണ് ‘മിഷൻ സിയിലെ സുപ്രധാന വേഷങ്ങളിലേക്ക് ഇരുവരെയും വിളിച്ചത്. പ്രതിബദ്ധതയും, സ്‌ഥിരമായി മെച്ചപ്പെടുത്തലുകളും, നിരീക്ഷണവും ഉണ്ടങ്കിൽ ശോഭനമായ ഭാവിയാണ് ഇരുവരെയും കാത്തിരിക്കുന്നത്‘ –സംവിധായകൻ വിനോദ് ഗുരുവായൂർ വിലയിരുത്തി.

സിനിമ എനിക്ക് പാഷൻ മാത്രമല്ല; സൽമാൻ

കോതമംഗലത്ത് ഇലാഹിയ എൻജിനീയറിങ് കോളേജിൽ മൂന്നാംവർഷ വിദ്യാർഥിയായ സൽമാൻ പറയുന്നു; ശരിക്കും എക്‌സൈറ്റഡാണ്‌. സിനിമ റിലീസാകാനുള്ള പ്രാർഥനയിലും കാത്തിരിപ്പിലുമാണ്. വിനോദേട്ടന്റെ കഴിഞ്ഞ സകലകലാശാല എന്ന പടത്തിൽ ഒരു ചെറിയ വേഷം ചെയ്‌തിരുന്നു. പേരൊന്നുമുള്ള കഥാപാത്രമായിരുന്നില്ല. അത്രക്ക് ചെറിയ വേഷമായിരുന്നു. പക്ഷെ, അത് നടക്കുന്ന സമയത്ത് എന്റെ അടുത്ത പടത്തിൽ നീയുണ്ടാകുമെന്ന് വിനോദേട്ടൻ വാക്ക് തന്നിരുന്നു.

Actor Salman With Family
സൽമാൻ, ഉമ്മക്കും സഹോദരി സനക്കുമൊപ്പം

‘മിഷൻ സിയിൽ ജിത്തു എന്ന കഥാപാത്രത്തെയാണ് ഞാൻ ചെയ്യുന്നത്. അഭിനയം നന്നായിട്ടുണ്ടെന്ന് ലൊക്കേഷനിൽ എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ പ്രേക്ഷകരുടെ അഭിപ്രായം അറിഞ്ഞാലേ സമാധാനമുണ്ടാകു. അതിനുള്ള കാത്തിരിപ്പിലാണ്.

വിനോദേട്ടനാണ് ഏറ്റവും വലിയപിന്തുണ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് സിനിമയിലെ കരുത്ത്. വീട്ടുകാരും നല്ല പിന്തുണയാണ്. ഞങ്ങൾ രണ്ടുമക്കളാണ്. ഉമ്മയും ചേച്ചിയുമാണ് എന്നെ പ്രമോട്ട് ചെയ്യുന്നതിൽ പ്രധാനികൾ. വാപ്പച്ചി കോതമംഗലത്ത് ബിസിനസാണ് ചെയ്യുന്നത്. എല്ലാ മക്കളുടെയും വാപ്പച്ചിയെപ്പോലെ എന്റെ വാപ്പച്ചിക്കും എന്റെ കരിയറിനെ കുറിച്ചു പേടിയുണ്ടായിരുന്നു. അതിപ്പോഴും ഉണ്ട്. എന്നാലും സിനിമ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Actor Salman and Aryan - Mission C Movieവാപ്പച്ചിക്ക്, ചിക്കൻഫാമും പിന്നെ ഹോൾസെയിൽ ചിക്കൻ വിതരണവുമാണ് പ്രധാന ബിസിനസ്. ചേച്ചി സന മെഡിസിൻ രണ്ടാം വർഷം വിദ്യാർഥിയാണ്’ =സൽമാൻ പറഞ്ഞു.

ഒരുചോദ്യത്തിന് ഉത്തരമായി സൽമാൻ പറഞ്ഞ മറുപടിയിൽ സൽമാന്റെ ദൃഢനിശ്‌ചയവും ലക്ഷ്യബോധവും കാണാം. അതിങ്ങനെയായിരുന്നു; എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും നല്ല പരിശ്രമം വേണ്ടിവരും. പിന്നെ, സിനിമ എനിക്ക് പാഷൻ മാത്രമല്ല. കരിയർ ഓപ്‌ഷനായിട്ട് കൂടി തിരഞ്ഞെടുക്കുന്നതാണ്‘.

ആര്യൻ ‘അൽപം’ സീരിയസാണ്

എന്തുകൊണ്ടാണ് സിനിമയിൽ എന്ന ചോദ്യത്തിന് ഉത്തരമായിഎനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ് അഭിനയവും സിനിമാലോകവും, നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണല്ലോ നമ്മൾ സ്‌ഥിരം ചെയ്യേണ്ടത്, അതാണല്ലോ ശരി എന്നായിരുന്നു ആര്യന്റെ മറുപടി! ചെറുപ്രായത്തിൽ തന്നെ തന്റെ ഉയർന്ന പക്വത രേഖപ്പടുത്തുന്ന ആഴമുള്ള ഈ മറുപടിയിലുണ്ട് ആര്യൻ എന്ന വ്യക്‌തിയും അഭിനേതാവും.

Malayalm Actor Aryan _ Mission C
ആര്യൻ

വികെസി ഫുട്‍വെയർ, അക്‌ബർ ട്രാവൽസ്, സന്തോഷ് ബ്രഹ്‌മി തുടങ്ങി ചില പരസ്യചിത്രങ്ങളിൽ ആര്യൻ മുൻപ് അഭിനയിച്ചിട്ടുണ്ട്. ആലുവയിൽ ജ്വല്ലറി ബിസിനസ് ചെയ്യുന്ന ഷാജിയുടെയും മനശാസ്‌ത്രജ്‌ഞയായ അമ്മയുടെയും മകനാണ് ആര്യൻ. രണ്ടുമക്കളിൽ ഒരാൾ നൈപുണ്യ സ്‌കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്നു.

കൊച്ചിയിലെ തേവര എസ്എച്ച് കോളേജിൽ ഇംഗ്ളീഷ് ലിറ്ററേച്ചറിന് പഠിക്കുന്ന വിദ്യാർഥിയാണിപ്പോൾ ആര്യൻ. പഠനത്തിൽ ശ്രദ്ധ കൊടുക്കാനാണ് നിലവിലെ തീരുമാനം. പ്രധാനം പഠനമാണ്, നല്ല വേഷങ്ങൾ വന്നാൽ വിദ്യഭ്യാസത്തിന് ബുദ്ധിമുട്ടു വരാത്ത രീതിയിൽ ചെയ്യും‘ –ആര്യൻ പറഞ്ഞു.

Malayalam Actor Aryan with Family _ Mission C Movie
ആര്യൻ കുടുംബത്തിനൊപ്പം

മിഷൻ സിയിൽ അൻവർ എന്ന കഥാപാത്രത്തിനെയാണ് ഞാൻ അവതരിപ്പിച്ചത്. ഈ അൻവർ രണ്ടുമണിക്കൂറിൽ താഴെ വരുന്ന സിനിമയിൽ മിക്കഭാഗത്തുമുള്ള സുപ്രധാന കഥാപാത്രമാണ്. നന്നായി ചെയ്‌തിട്ടുണ്ട്‌ എന്നാണ് വിശ്വാസം. ശരത്തേട്ടനും (അപ്പാനി ശരത്) കൈലാഷേട്ടനും (നടൻ കൈലാഷ്) ഉൾപ്പടെ എല്ലാവരും ലൊക്കേഷനിലും മറ്റും നല്ല സഹായമാണ് ചെയ്‌തത്‌. വിനോദേട്ടൻ തരുന്ന പിന്തുണ വലുതാണ്. എന്നാലും, സിനിമ റിലീസായ ശേഷമേ മുന്നോട്ടുള്ള യാത്ര എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു‘ – ആര്യൻ സീരിയസായി.

Mission C Malayalam Movie _ Director Vinod Duruvayoor
അപ്പാനി ശരത് & മീനാക്ഷി ദിനേശ്

മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയുടെ വാർത്താ വിതരണം പിആര്‍ സുമേരനാണ് നിർവഹിക്കുന്നത്. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്ന ടാഗ്‌ലൈനിൽ വരുന്ന ചിത്രത്തിലെ, കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ഗാനം ഹൃദ്യവും മനോഹരവുമാണെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്നത് മനോരമ മ്യുസിക്‌സാണ്.

Related: ‘മിഷൻ സി’ ട്രെയിലർ ട്രെൻഡിങ്; സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ

COMMENTS

  1. ട്രെയ്‌ലർ കണ്ടിട്ട് പൊളിക്കുംന്നാണ് തോന്നുന്നത്… ആശംസകൾ ബ്രോസ്

  2. എന്താണ് മലബാറുകാരാ .. സിനിമ കണ്ടിട്ട് പോരെ പൊക്കലൊക്കെ

    • ഒന്നുകിൽ കുടുംബക്കാരാകും…അല്ലങ്കിൽ സിനിമയുടെ നിർമ്മാണ പങ്കാളികൾ ???

  3. ആര്യൻ & സൽമാൻ …. അടിപൊളി കൂട്ടുകെട്ട്… വളരട്ടെ കേരളവും കടന്നു… ആശംശകൾ…

  4. പാട്ട് സീൻ കണ്ടു മനോഹരം 2പേരും എക്സ്പീരിയൻസ് ഉള്ള നടന്മാരെ പോലെ അഭിനയിച്ചു… ഉയരങ്ങളിൽ എത്തും തീർച്ചയായും.. സിനിമ റിലീസിനായി കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE