‘മിഷൻ സി’ ട്രെയിലർ ട്രെൻഡിങ്; സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ

By PR Sumeran, Special Correspondent
  • Follow author on
Mission C Malayalam Movie

യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി’യുടെ ട്രെയിലർ ട്രെൻഡിങ് ലിസ്‌റ്റിൽ. മനോരമ മ്യൂസിക് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ മാത്രം 24 മണിക്കൂറുകൊണ്ട് 2ലക്ഷം കടന്നു കുതിക്കുകയാണ് മിഷന്‍ സി ട്രെയിലർ.

ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, അജു വർഗീസ്, ആന്റണി വർഗീസ് തുടങ്ങിയവർ അവരവരുടെ ഫേസ്ബുക്‌ പേജിലൂടെ ഇന്നലെയാണ് ട്രെയിലർ റിലീസ് ചെയ്‌തത്‌.

ഒരുമിനിറ്റും 17 സെക്കൻഡുമുള്ള ട്രെയിലറിലുടനീളം അതിസാഹസിക രംഗങ്ങളാണ് കാണാൻ കഴിയുന്നത്. മലയാള സിനിമയിലെ മികച്ച ത്രില്ലർ മൂവികളുടെ പട്ടികയിൽ ഇടംനേടാൻ സാധ്യതയുള്ള സിനിമകളിൽ ഒന്നായിരിക്കും ‘മിഷൻ സി’ എന്നാണ് ട്രെയിലർ പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. വിനോദിന്റെ മികച്ച ത്രില്ലർ ക്രാഫ്റ്റിങ് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ട്രെയിലറിൽ ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി നിർവഹിക്കുന്ന (ഛായാഗ്രഹണം) സുശാന്ത് ശ്രീനിയുടെ പരിശ്രമവും വ്യക്‌തമാണ്‌.

ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്; വിനോദ് ഗുരുവായൂർ പറഞ്ഞു. അപ്പാനി ശരത്ത് നായക വേഷത്തിലെത്തുന്ന സിനിമയിൽ മീനാക്ഷി ദിനേശാണ് നായികാ വേഷം ചെയ്യുന്നത്. കൈലാഷ് സിനിമയിൽ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജിശർമ്മ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു; വിനോദ് വ്യക്‌തമാക്കി.

സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ്മിഷന്‍ സി. തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്‌റ്റ് ബസും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരും കമന്റോകളും, ഇവരുടെ സാഹസിക പോരാട്ടവും ഒപ്പം ജീവൻ പണയംവെച്ച് അസാധാരണ സാഹചര്യത്തിനെ മുഖാമുഖം കാണേണ്ടിവരുന്ന ബന്ധികളുടെയും കഥയാണ് ‘മിഷൻ സി’ പറയുന്നത്.

Kailash in Mission C

കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരിൽ പലരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു എന്നതും മിഷൻ സിയുടെ സവിശേഷതയാണ്. ചിത്രത്തിലെ ഗാനങ്ങൾ എഴുതുയിരിക്കുന്നത് പോലീസ് ഉദ്യോഗസ്‌ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പോലീസ് ഓഫീസറായ ഹണിയാണ് സംഗീത സംവിധാനം നിർവഹിച്ചത്. പാർഥസാരഥിയും ചിത്രത്തിന് സംഗീതം പകരുന്നുണ്ട്. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Mission C Malayalam Movie

എഡിറ്റര്‍ ചുമതല റിയാസ് കെ ബദറിനാണ്. തിയേറ്റർ എക്‌സ്‌പീരിയൻസിന് ഒരുക്കിയിരിക്കുന്ന ചിത്രം കോവിഡ് സാഹചര്യം വിലയിരുത്തിയാകും റിലീസ് എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമതീരുമനം എടുക്കുന്നത്. എം സ്‌ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല സഹസ് ബാല, മേക്കപ്പ് മനോജ് അങ്കമാലി, വസ്‌ത്രാലങ്കാരം സുനില്‍ റഹ്‌മാന്‍, സ്‌റ്റിൽസ് ഷാലു പേയാട്, ആക്ഷന്‍ കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അബിന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Most Read: തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രചാരണം; കർഷക സംഘടകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE