വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി

By PR Sumeran, Special Correspondent
  • Follow author on
Vinod Guruvayoor _ Mission c Movie
Mission C Movie Post

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി’ യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച ‘നെഞ്ചിൻ ഏഴു നിറമായി’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

റിയലിസ്‌റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലറായ ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് ഇന്ന് റിലീസ് ചെയ്‌തത്‌. താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഇർഷാദ്, രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, ബിബിൻ ജോർജ്, സുധി കോപ്പ, തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്‌.

റോഡ് ത്രില്ലര്‍ മൂവിയായി എം സ്‌ക്വയർ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നെെല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച നടിയാണ് മീനാക്ഷി ദിനേശ്. ഇവർ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് മിഷൻ സി.

വേറിട്ട സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ പ്രതീക്ഷിക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്നത് മനോരമ മ്യുസിക്‌സാണ്. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയാണ് സിനിമയുടെ പശ്‌ചാത്തലം. തമിഴിലും മലയാളത്തിലും ‘മിഷന്‍ സി’ ഒരേസമയം റിലീസ് ചെയ്യും. ഗാനം ഇവിടെ കേൾക്കാം.

Related Read: തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE