തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം

By PR Sumeran, Special Correspondent
  • Follow author on
Kailash and Major Ravi In Mission C
Ajwa Travels

റോഡ് ത്രില്ലര്‍ മൂവി ‘മിഷന്‍ സി’ യുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ചെയ്‌ത ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്‌തത്‌.

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ചിത്രീകരിച്ച കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. ഡ്യുപ്പില്ലാതെ ജീവന്‍ പണയപ്പെടുത്തി കൈലാഷ് ചെയ്‌തിരിക്കുന്ന ഈ രംഗങ്ങൾ കൈലാഷിന്റെ കാത്തിരിപ്പിനും സമർപ്പണത്തിനും മികവിനുമുള്ള വലിയ ഉദാഹരണമാണെന്ന് നിരവധി ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ പോസ്‌റ്റർ റിലീസ് ചെയ്‌ത സമയത്ത് കൈലാഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ട്രെയിലര്‍ റിലീസായതോടെ എല്ലാം കാറ്റില്‍ പറത്തി കൈലാഷ് തിളങ്ങുകയായിരുന്നു. ഒപ്പം താരത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. മൂന്നുലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞ ട്രെയിലറിന് കീഴിൽ ആയിരകണക്കിന് പേരാണ് കൈലാഷിന് പിന്തുണ നൽകിയിരിക്കുന്നത്.

കൈലാഷിന്റെ അഭിനയജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും മിഷന്‍ സി എന്നാണ് പ്രേക്ഷക വിലയിരുത്തൽ. സിനിമയിൽ 20 മിനിറ്റോളമാണ് കൈലാഷുള്ളത്. പക്ഷെ, നിർണായക കഥാപാത്രമാണ് കൈലാഷിന്റെ ക്യാപ്റ്റൻ അഭിനവ്. മാത്രവുമല്ല, അയാൾ ഈ ചിത്രത്തിനായി എടുത്തിരിക്കുന്ന റിസ്‌കും ചെറുതല്ല. സിനിമ കാണുന്ന പ്രേക്ഷകർക്കത് ബോധ്യപ്പെടും. കൈലാഷിന് മിഷന്‍ സി പുതിയ വഴിത്തിരിവുണ്ടാക്കും എന്നാണ് എന്റെ ഉറച്ച പ്രതീക്ഷ. ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ‘ –സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

Kailash In Mission Cവേറിട്ടതും വ്യത്യസ്‌തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാലും, ഇതുവരെ ചെയ്‌ത വേഷങ്ങളിൽ അഭിമാനം തോന്നിയ കഥാപാത്രങ്ങളിൽ ഒന്നാണ് മിഷന്‍ സിയിലേത്. ക്യാപ്റ്റൻ അഭിനവ് എന്ന വേഷമാണ് ഞാൻ ചെയ്യുന്നത്. ഇതിന്റെ ട്രെയിലറിന് ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും എനിക്ക് വരുന്ന കോളുകളും എന്നിൽ പുതിയ ഉത്തവാദിത്വ ബോധം ഉണ്ടാക്കുന്നുണ്ട്. അഭിനയ ജീവിതത്തിൽ തുടരാനായി എനിക്ക് അവസരങ്ങള്‍ നൽകിയ എല്ലാ സംവിധായകരോടും നിർമാതാക്കളോടും സ്‌നേഹവും നന്ദിയുമുണ്ട്. അതുപോലെ, എന്നെ എപ്പോഴും ചേർത്തുനിറുത്തുന്ന പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹവും കടപ്പാടും അറിയിക്കാനും ഞാനീ അവസരം ഉപയോഗിക്കുന്നു കൈലാഷ് മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.

Malayalam Actor Kailash

കലാമൂല്യവും ജനപ്രിയവുമായ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കൈലാഷിന് മിഷന്‍ സി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ മിഷന്‍ സി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്‌റ്റ് ബസും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാർഥികളും അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Kailash Malayalam Actor

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന മിഷന്‍ സി ഉദ്യോഗജനകമായ വഴിയിലൂടെയാണ് വികസിക്കുന്നത്. ചിത്രത്തിൽ നായകനാകുന്ന അപ്പാനി ശരത്തിനെ കൂടാതെ, മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജി ശര്‍മ്മ തുടങ്ങിയ താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മിഷൻ സിയുടെ ചിത്രീകരണം നടന്ന ഇടുക്കി ജില്ലയുടെ വൈൽഡ് സ്വഭാവം ചിത്രത്തിന്റെ ത്രില്ലർ മൂഡിന് കരുത്തു പകരുന്നു. പിആര്‍ സുമേരന്‍ വാർത്താ വിതരണം നിർവഹിക്കുന്ന സിനിമയിൽ ഹൃദയഹാരിയായ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE