ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ടിനെ ഉദ്ധരിച്ച് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തു വിട്ടത്.

നിലവിൽ ഗ്രൂപ്പിലും മറ്റും ഉപയോക്‌താക്കൾക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. ഒരാഴ്‌ചയാണ് ഇതിന് വാട്ട്സ്ആപ്പ് നല്‍കുന്ന കാലാവധി. എന്നാല്‍ പുതിയ ഫീച്ചർ വരുന്നതോടെ ഇത് മാറ്റി ഉപയോക്‌താക്കൾക്ക് തന്നെ സമയം നിശ്‌ചയിക്കാവുന്ന തരത്തിൽ ‘ഡിസപ്പിയറിംഗ് മോഡ്’ ഉടന്‍ തന്നെ വാട്ട്സ്ആപ്പില്‍ ലഭ്യമാകും എന്നാണ് ഒരു പ്രത്യേകത.

‘വ്യൂ വണ്‍സ്’ എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് പ്രകാരം ഒരു വ്യക്‌തിക്ക് സന്ദേശം അയച്ചാല്‍ അത് ഒരു തവണ ആ വ്യക്‌തിക്ക് കാണാം. ടെക്‌സ്‌റ്റ് ആയാലും, വീഡിയോ ആയാലും, ഓഡിയോ ആയാലും അതിന് ശേഷം അത് തനിയെ ഡിലീറ്റായി പോകും.

മറ്റൊരു പ്രധാന പ്രത്യേകത, ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് രണ്ടിലധികം ഡിവൈസുകളില്‍ തുറക്കാം എന്നതാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചതും ലോകത്തിലെ വാട്ട്സ്ആപ്പ് ഉപയോക്‌താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ് ഈ ഫീച്ചര്‍.

ഇത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപയോക്‌താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്. നിലവിൽ വാട്ട്സ്ആപ്പ് ഒരു ഫോണിലും, അതിന്റെ വെബ് അക്കൗണ്ട് ലാപ്ടോപ്പിലോ, ഡെസ്‌ക് ടോപ്പിലോ തുറക്കാനെ സാധിക്കൂ. ഇതിന് പരിഹാരമായി 4 ഡിവൈസുകളില്‍ ഒരേസമയം അക്കൗണ്ട് തുറക്കാം എന്നാണ് ഇതിന്റെ പ്രത്യേകത.

ആദ്യഘട്ടത്തില്‍ ഈ ഫീച്ചർ ഐഒഎസ് ഉപയോക്‌താക്കള്‍ക്ക് ആയിരിക്കും ലഭിക്കുക. വാട്ട്സ്ആപ്പ് ഉപയോഗത്തില്‍ വിപ്ളവകരമായ മാറ്റം വരുത്തുന്നതാവും പുതിയ ഫീച്ചറുകള്‍.

Most Read:  വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ നേരിട്ട് പതിനേഴുകാരി; വീഡിയോ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE