വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ നേരിട്ട് പതിനേഴുകാരി; വീഡിയോ വൈറല്‍

By Staff Reporter, Malabar News
bear attacking dogs
Ajwa Travels

തന്റെ വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന പതിനേഴുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹേലി എന്ന പതിനേഴുകാരിയാണ് അപകടകാരിയായ കടുവയെ നേരിട്ട് ഏവരെയും ഞെട്ടിക്കുന്നത്.

കാലിഫോര്‍ണിയയിലാണ് സംഭവം. ഹേലിയുടെ വീടിന്റെ പുറകിലുള്ള മതിലിന് മുകളിലൂടെ എത്തിയാണ് കരടി നായകളെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കരടിയെ കണ്ടതോടെ നായകൾ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഹേലി അവിടേക്ക് ഓടിയെത്തുകയും കരടിയെ മതിലിൽ നിന്ന് പിടിച്ചുതള്ളുകയും ആയിരുന്നു.

കരടി താഴേക്ക് വീണതും ഞൊടിയിടയിൽ തന്റെ നായക്കുട്ടിയുമായി ഹേലി വീട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ വ്യക്‌തമാണ്‌.

ഹേലിയുടെ കസിനാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ 80 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഹേലിയുടെ ധീരമായ ഇടപെടലും ആത്‌മധൈര്യവുമെല്ലാം അൽഭുതത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്.

Read Also: ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE