ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി

By News Desk, Malabar News
fuel price hike
Representational image
Ajwa Travels

തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന് 96 രൂപ 89 പൈസയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 103 രൂപ 87 പൈസയും ഡീസലിന് 97 രൂപ 4 പൈസയുമായി ഉയർന്നു. രണ്ടാഴ്‌ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 7 പൈസയും ഡീസലിന് മൂന്ന് രൂപ 6 പൈസയും കൂടി. അതേസമയം രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില തോതിൽ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 82 ഡോളറിൽ നിന്നും 80 ഡോളറായാണ് താഴ്‌ന്നത്.

Also Read: മകളെ പീഡിപ്പിക്കാൻ ശ്രമം, പിതാവ് വിദേശത്തേക്ക് കടന്നു; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE