തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം വരുന്ന അഞ്ച് ദിവസം സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അടുത്ത ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാം. ഒക്‌ടോബർ എട്ട്, ഒമ്പത്, 10, 11, 12 ദിവസങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
ഒക്‌ടോബര്‍ 8: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.
ഒക്‌ടോബര്‍ 9: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്.
ഒക്‌ടോബര്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്.
ഒക്‌ടോബര്‍ 11: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്.
ഒക്‌ടോബര്‍ 12: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്.
സെപ്റ്റംബര്‍ 30ന് കാലവര്‍ഷം അവസാനിച്ചിട്ടും വിവിധ ജില്ലകളിലെ മലയോര മേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
Most Read: സിനിമാ മേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി






































