തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം ചേരുക.
സിനിമാമേഖലയിലെ മുഴുവൻ സംഘടനകളുടെയും പ്രതിനിധികളെ മന്ത്രി യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് തിയേറ്റർ തുറക്കുന്നതിന് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
ഈ മാസം 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ആളുകൾക്ക് പ്രവേശനം അനുവദിക്കുകയെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ