ന്യൂഡെൽഹി: നീണ്ട 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും തങ്ങളുടെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർമാൻ ജെആർഡി ടാറ്റ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന്റെ ഒരു പഴയ ഫോട്ടോക്കൊപ്പം ട്വിറ്ററിലാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. എയർലൈനിന്റെ നിയന്ത്രണം വീണ്ടെടുത്ത് മിനിറ്റുകൾക്ക് ശേഷമാണ് രത്തൻ ടാറ്റയുടെ ട്വീറ്റ്.
“ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യക്കുള്ള ലേലം നേടിയത് വലിയ വാർത്തയാണ്! എയർ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ കഠിനമായ ശ്രമം ആവശ്യമാണെങ്കിലും, ഇത് വ്യോമയാന വ്യവസായത്തിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യത്തിന് വളരെ ശക്‌തമായ വിപണി അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു,”- ടാറ്റ ട്വീറ്റ് ചെയ്‌തു.
“ജെആർഡി ടാറ്റയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ എയർലൈനുകളിൽ ഒന്നായി പ്രശസ്‌തി നേടിയിരുന്നു. മുൻ വർഷങ്ങളിൽ ലഭിച്ച പ്രതിച്ഛായയും പ്രശസ്‌തിയും വീണ്ടെടുക്കാനുള്ള അവസരം ടാറ്റ ഗ്രൂപ്പിന് ലഭിക്കും. ജെആർഡി ടാറ്റ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു,”- ട്വീറ്റിന് ഒപ്പം പങ്കുവച്ച പ്രസ്‌താവനയിൽ അദ്ദേഹം പറഞ്ഞു.
18,000 കോടി രൂപക്കാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ സ്വന്തമാക്കിയത്. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. എയര്‍ ഇന്ത്യ, എയര്‍ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റാ ഏറ്റെടുക്കുന്നത്.
Welcome back, Air India ?? pic.twitter.com/euIREDIzkV
— Ratan N. Tata (@RNTata2000) October 8, 2021
Most Read: ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്