ഉദുമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോൾ തന്നെ കുഴിയിൽ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തിന് തടസമാകുന്നുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതോടെ പടിഞ്ഞാറുഭാഗത്തെ പ്‌ളാറ്റ്‌ഫോം ഉയർത്തുന്ന ജോലിയും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടുവർഷം മുൻപ് അന്നത്തെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 1.31 കോടി രൂപ അനുവദിച്ചിരുന്നു.
Also Read: കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി






































