കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസിനെയാണ് (33) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സതീശനും സംഘവും പിടികൂടിയത്. എക്സ്റ്റസി എന്ന ലഹരിമരുന്നിന്റെ ഏഴ് ഗ്രാം വരുന്ന 15 ഗുളികകളാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
റിസോർട്ടുകളിൽ നിശാ പാർട്ടികൾ സംഘടിപ്പിച്ച് വിൽപന നടത്തുന്നതിന് ഗോവയിൽ നിന്ന് എത്തിച്ച ലഹരിമരുന്നാണിത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസിൽ വെച്ച് യുവതിയെ പിടികൂടിയത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന ലഹരി ഗുളികകളാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ സി പ്രവീൺ ഐസക്ക്, വിപി അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ പ്രശാന്ത്, എം റെജി, ഷിംല, കെഎസ് ലത മോൾ, പി സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി








































