മലപ്പുറം: ഫൈബർ വള്ളം മറിഞ്ഞ് ജില്ലയിലെ പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായി. 4 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഒരാളെ നിലവിൽ രക്ഷിച്ചു. ബാക്കിയുള്ള 3 പേർക്കായി നിലവിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.
പോലീസും സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്‌ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ ബന്ധത്തിന് ശനിയാഴ്‌ച വരെ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിൽ കടലിൽ പോയ മൽസ്യ തൊഴിലാളികൾ ഉടൻ തന്നെ അടുത്തുള്ള തീരത്ത് തിരിച്ചെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
Read also: ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി







































