ലഖ്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ യുപി സർക്കാർ നടപടി എടുക്കുന്നതായി റിപ്പോർട്ടുകൾ. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ പ്രിയങ്കയെ തടഞ്ഞിരുന്നു. ഈ സമയത്താണ് ഏതാനും വനിതപോലീസ് ഉദ്യോഗസ്ഥർ നേതാവിനൊപ്പം സെൽഫിയെടുത്തത്.
പ്രിയങ്ക തന്നെ ഈ ചിത്രം ട്വീറ്റ് ചെയ്യുകയും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാൻ ലഖ്നൗ പോലീസ് കമ്മീഷണർ ഡികെ താക്കൂർ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, ഇക്കാര്യത്തിൽ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എന്റെയൊപ്പം ഫോട്ടോയെടുക്കുന്നത് കുറ്റകരമാണെങ്കിൽ എന്നെയാണ് ശിക്ഷിക്കേണ്ടത്. എന്തിന് പോലീസുകാരെ കുറ്റപ്പെടുത്തണമെന്ന് പ്രിയങ്ക ചോദിച്ചു. “ഇന്നലെ ആദ്യം തടഞ്ഞുവെങ്കിലും മരിച്ചയാളുടെ കുടുംബത്തെ കാണാൻ പിന്നീട് അനുമതി നൽകി. എന്താണിത്? തീർത്തും പരിഹാസ്യമാണ് നടക്കുന്നത്” -പ്രിയങ്ക പറഞ്ഞു.
Read also: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം







































