കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒന്നര വർഷം മുമ്പും പീഡനത്തിന് ഇരയായതായി പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുൻപ് ബന്ധുവും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമുഴി പോലീസ് പെൺകുട്ടിയുടെ ബന്ധു ഉൾപ്പടെ രണ്ടുപർക്കെതിരെ കേസെടുത്തു.
2019ൽ അമ്മയുടെ വീട്ടിൽ വന്ന് താമസിച്ച സമയത്താണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ കേസിൽ അഞ്ചുപേരാണ് പോലീസ് പിടിയിലായത്.
കേസിലെ നാല് പ്രതികളെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കോഴിക്കോട് പോക്സോ കോടതിയാണ് പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം.
Most Read: മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണം; കേരളം സുപ്രീം കോടതിയിൽ







































