അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
യുഎഇയിൽ ഇന്നലെയും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്‌ച കുറഞ്ഞിരുന്നു. ദുബായ് മിൻഹാദ്, അൽ മർജാൻ, റാസൽഖൈമ, അബു അൽ അബ്യാദ് ഐലൻഡ്, അൽ റഹ്ബ, അൽ തവീല, അൽ വത്ബ, അബുദാബി ബനിയാസ് പാലം, അൽ ദഫ്ര, അൽഐൻ എന്നിവിടങ്ങളിലാണ് ഇന്നലെ മൂടൽമഞ്ഞ് ശക്‌തമായി അനുഭവപ്പെട്ടത്.
Read also: പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്‌റ്റിന് സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്




































